കൊവിഡ് വാക്‌സിന്‍; നിര്‍ണായക തീരുമാനം ഇന്ന്

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടെ വിദഗ്ധ സമിതി യോഗം ചേരും. ഇന്ത്യയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, അമേരിക്കയുടെ ഫൈസര്‍ വാക്‌സിന്‍ എന്നിവയുടെ അടിയന്തര ഉപയോഗത്തിന് അനുമതിക്കായുളള അപേക്ഷ സമിതി പരിഗണിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമിതി ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ പദ്ധതിക്ക് രാജ്യം തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വാക്‌സിന്‍ ലഭ്യമായിക്കഴിഞ്ഞാലുടന്‍ ജനങ്ങളിലേക്കെത്തിക്കും, വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാപട്ടിക, വാക്‌സിന്‍ സംഭരണകേന്ദ്രങ്ങള്‍, വാക്‌സിനുകള്‍ വിതരണം ചെയ്യാനുളള വോളന്റിയര്‍മാര്‍ തുടങ്ങിയ തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 15 hours ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 17 hours ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More
National Desk 17 hours ago
National

ജാത്യാധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

More
More
Web Desk 1 day ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

More
More
National Desk 1 day ago
National

അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

More
More