ഒന്‍പതു മാസത്തിനു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും

സിബിഎസ്ഇ അടക്കം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശം.

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഇവർക്കായുള്ള ക്ലാസുകൾ പ്രവർത്തിക്കുക. സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. സാനിറ്റൈസറുകളും കയ്യിൽ കരുതണമെന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്ക് ഇടയ്ക്കിടെ കൈകൾ കഴുകുന്നതിനുള്ള സൗകര്യം സ്‌കൂളുകളിലും ഒരുക്കും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന രീതിയിലാകും ക്രമീകരണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് ബാധിതരുടെ വീട്ടിലുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍മീറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അധ്യാപകര്‍ ക്ലാസെടുക്കും.

Contact the author

News Desk

Recent Posts

Web Desk 1 month ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 1 month ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 1 month ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More
Web Desk 3 months ago
Education

പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

More
More
Web Desk 4 months ago
Education

ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും പാസ്; സര്‍ക്കാര്‍ ഉത്തരവ്

More
More
Web Desk 5 months ago
Education

പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു

More
More