പള്ളിത്തർക്കം തീർക്കാൻ നിയമ നിർമാണം ആവശ്യപ്പെട്ട് യാക്കോബായ വിഭാ​ഗം പ്രത്യക്ഷ സമരത്തിൽ

മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രചത്യക്ഷ സമരം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ധർണ സഭാ ട്രസ്റ്റി ജോസഫ് മാർ ​ഗ്രി​ഗോറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പള്ളിത്തകർക്കം പരി​ഹരിക്കുന്നതിനായി സർക്കാർ നിയമ നിർമാണം നടത്തുമെന്ന പ്രതീക്ഷിക്കുന്നതായി നിരണം ഭ​​​ദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ കൂറിലോസ് പറഞ്ഞു. സംസ്ഥാനത്ത് ആർജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തയുള്ള സർക്കാറും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയുടെ മറവിൽ 600 ഓളം പള്ളികൾ പിടിച്ചെടുക്കാനുള് ഓർത്തഡോക്സ് വിഭാ​ഗത്തിന്റെ നീക്കം സർക്കാർ തടയണമെന്നും യാക്കോബായ സഭാ പ്രതിന്ധികൾ പറഞ്ഞു. സാഹചര്യ മനസിലാക്കി ജനകീയ സർക്കാർ പ്രവർത്തിക്കണം. എല്ലാ പ്രശ്നങ്ങൾക്കു പരിഹാരം കോടതിവിധിയല്ലെന്നും സഭാ നേതാക്കാൾ പറഞ്ഞു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പള്ളിത്തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി ഓർത്തഡോക്സ് യാക്കോബായ വിഭാ​ഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിലും ഇരുവിഭാ​ഗങ്ങളും നിലപാടിൽ ഉറച്ചു നിന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടു വീഴ്ച പാടില്ലെന്ന് ഓർത്തഡോക്സ് വിഭാ​ഗം പ്രധാനമന്ത്രിയെ അറിയിച്ചു. അതേസമയം പള്ളി പിടിച്ചെടുക്കുന്നത് തടയണമെന്ന് യാക്കോബായ വിഭാ​ഗം അറിയിച്ചു. മിസോറാം ​ഗവർണർ ശ്രീധരൻ പിള്ള മുൻകൈ എടുത്താണ് ഇരുവിഭാ​ഗത്തെയും ചർച്ചക്ക് വിളിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More