ഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം. പതിനഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സഫ്ദര്‍ജംഗ് മേഖലയില്‍ രേഖപ്പെടുത്തിയ 1.1 ഡിഗ്രി ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില.
കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. മുന്നിലുളളതൊന്നും കാണാന്‍ പറ്റാത്ത അത്രയും ശക്തമായ മൂടല്‍മഞ്ഞാണ്. കടുത്ത മഞ്ഞുവീഴ്ച്ച മൂലം ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 2006 ജനുവരിയിലാണ് ഇതിനുമുന്‍പ് ഇത്രയും ശക്തമായ മൂടല്‍മഞ്ഞ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 0.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ കുറഞ്ഞ താപനില 2.4 സെല്‍ഷ്യസ് ആയിരുന്നു എന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഈ മാസം ഏഴുമുതല്‍ ശീതക്കാറ്റിന്റെ വേഗത കൂടുമെന്ന് കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറമേ രാജസ്ഥാന്, ഹരിയാനാ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കടുത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്.