അടിപൊളി ലുക്കിൽ പുതിയ ഫോർച്യൂണർ; വരവറിയിച്ച് ടീസര്‍

പ്രീമിയം സ്പോർട് എസ്‌യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ജനുവരി ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കളായ ടൊയോട്ട പുറത്തുവിട്ടു. ഫോര്‍ച്യൂണറിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നിലവിൽ വിപണിയിലുള്ള ഫോർച്യൂണറിൽ പരിഷ്കാരം നടപ്പാക്കിയാണ് പുതിയ പതിപ്പ് എത്തുക. രാജ്യാന്തര വിപണികളിൽ നവീകരിച്ച 2.8 ലീറ്റർ, ടർബോ ഡീസൽ എൻജിനോടെയാണ് ‘ഫോർച്യൂണർ’ എത്തുന്നത്. മുന്‍ മോഡലില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഫോര്‍ച്യൂണറിന്റെ ലെജന്‍ഡര്‍ എന്ന പുതിയ പതിപ്പും എത്തുന്നുണ്ട്. റെഗുലര്‍ മോഡലിനെക്കാള്‍ സ്‌പോര്‍ട്ടി ഭാവമായിരിക്കും ഈ ഈ വേരിയന്റിന്. അഗ്രസീവ് ഭാവമുള്ള ബംബറും ഗ്രില്ലുമായിരിക്കും ലെജന്‍ഡറിനെ വ്യത്യസ്തമാക്കുന്നത്. 

ഇരട്ട വർണ അലോയ് വീൽ, ‘എൽ’ ആകൃതിയിലുള്ള ഇൻസർട്ടുകൾ, കോൺട്രാസ്റ്റിങ് കൃത്രിമ ഡിഫ്യൂസറുകൾ എന്നിവ ലെജന്‍ഡറിന്റെ മാറ്റുകൂട്ടും. അതേസമയം, ഇന്റീരിയര്‍ സംബന്ധിച്ചുള്ള സൂചനകള്‍ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആഡംബരത്തില്‍ ഒട്ടും വിട്ടുവീഴ്ച്ച വരുത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Contact the author

Auto Desk

Recent Posts

National Desk 3 months ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 10 months ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 1 year ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 1 year ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 1 year ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 1 year ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More