ബിജെപി നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുന്ന കര്‍ഷകര്‍ക്ക് നിയമസഹായം വാഗ്ദാനംചെയ്ത് ആംആദ്മി

ഡല്‍ഹി: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് നിയമസഹായം വാഗ്ദാനംചെയ്ത് ആംആദ്മി പാര്‍ട്ടി. സത്യസന്ധനായ കര്‍ഷകരെ അധിക്ഷേപിക്കുന്നത് മാതൃഭൂമിയെ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള ആംആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ പറഞ്ഞു.

അടുത്തിടെ പാസാക്കിയ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരായി ചില ബിജെപി നേതാക്കള്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് കര്‍ഷകര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്. മോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരിനോട് ഒരു മാസത്തിലേറേയായി കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെടുകയാണ് എന്നാല്‍ അവഹേളനം മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷകര്‍ തീവ്രവാദികളും ദേശവിരുദ്ധരുമാണ്, അവര്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും ഏജന്റുകളാണ് തുടങ്ങിയ പ്രസ്താവനകളിറക്കി ബിജെപി നേതാക്കള്‍ അപമാനിക്കുകയാണ്. കര്‍ഷകര്‍ക്ക് ഇത് കേട്ട് മടുത്തുവെന്നും രാഘവ് ചദ്ദ പറഞ്ഞു. കേസ് ഫയല്‍ ചെയ്യുന്നതുമുതല്‍ കോടതിയിലെത്തി ബിജെപി നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതുവരെ ആംആദ്മി കര്‍ഷകര്‍ക്കൊപ്പം പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 23 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More