'രാജ്യം മറ്റൊരു ചമ്പാരൻ സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ്': രാഹുല്‍ ഗാന്ധി

 ഡല്‍ഹി: കേ​ന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. സ്വാതന്ത്ര്യം നേടുന്നതിന്​ മുമ്പ്​ രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് തുല്യമാണ്​ മോദി സർക്കാറെന്നും ഒരിക്കൽ കൂടി രാജ്യം ചമ്പാരൻ പോലൊരു സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'അന്ന്​ ബ്രിട്ടീഷ് കമ്പനിയായിരുന്നുവെങ്കിൽ, ഇപ്പോൾ മോദിയും സുഹൃത്തുക്കളും ചേർന്ന കമ്പനിയാണ്​. എന്നാല്‍ അവര്‍ക്കെതിരെ നില്‍ക്കുന്നത് രാജ്യത്തെ കര്‍ഷകരാണ്. അവര്‍ അവരുടെ അവകാശങ്ങള്‍ തിരിച്ചു പിടിക്കുകതന്നെ ചെയ്യും' -രാഹുല്‍ പറഞ്ഞു. 

വ്യവസായികളുടെ കടം എഴുതിത്തള്ളിയതും പാവപ്പെട്ടവര്‍ക്ക് പ്രതിസന്ധി കാലത്ത് സാമ്പത്തിക സഹായം നല്‍കാത്തതും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി രാഗത്തെത്തിയിരുന്നു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും  പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് ഈ പുതുവര്‍ഷത്തിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചേ മതിയാകൂ എന്നാണ് കര്‍ഷകരുടെ ആവശ്യം. 

Contact the author

News Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More