കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് ജാമ്യം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലാണ് കമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവധിച്ചത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവധിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയെ സമീപിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മൂന്നു കേസുകളില്‍ ജാമ്യം അനുവധിച്ചത്. കേസുളള പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നുമാസത്തേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശം. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്ന കാര്യവും പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്.
മറ്റുകേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ജയില്‍ മോചിതനാവാന്‍ കഴിയുകയുളളു. ഇപ്പോള്‍ പോലീസ് കസ്ററഡിയില്‍ കഴിയുന്ന എംഎല്‍എയ്ക്കെതിരെ 84 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുളളത്.