ഗോള്‍ വേട്ടയില്‍ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ; 25 കോടി ഫോളോവേഴ്സുമായി ഇൻസ്റ്റഗ്രാമിലും മുന്നിൽ

ദേശീയ ടീമിനും ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്‌. 758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം. ഈ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിക്കുറിച്ചത്. മൊത്തം ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റോണോ.

സിറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്. ഇരട്ട ഗോളുകള്‍ നേടിയായിരുന്നു പുതുവര്‍ഷത്തെ ആദ്യ മല്‍സരത്തിന് റെക്കോര്‍ഡോടെ റൊണാള്‍ഡോ തുടക്കം കുറിച്ചത്.

അതേസമയം, ഫുട്ബോൾ കളത്തിൽ മാത്രമല്ല, പുറത്തും കുതിച്ചു പായുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽമീഡിയ ആപ്പായ ഇൻസ്റ്റഗ്രാമിലെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റിയും റൊണാൾഡോ ആണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരം എന്ന പദവി ഇനി റോണോയ്ക്ക് സ്വന്തം. 250 മില്യൺ ആളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 25 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ താരവും ക്രിസ്റ്റ്യാനോയാണ്.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 2 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 6 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 7 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 7 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More