സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി; അതീവ ജാഗ്രത

 തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്തും കുട്ടനാടുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ. രാജു അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള മുഴവന്‍ പക്ഷികളേയും കൊന്നൊടുക്കും. കര്‍ഷകര്‍ക്ക് വേണ്ട ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്നും വനം വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു.

എന്താണ് പക്ഷിപ്പനി?

ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1.

Contact the author

News Desk

Recent Posts

Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More