പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി

കോഴിക്കോട്:  പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന് ജാമ്യത്തിൽ തുടരാം. പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയത്. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി പറഞ്ഞു. 

വസ്തുതകൾ പരി​ഗണിക്കാതെയാണ്  എൻഐഎ കോടതി ഇരുവർക്കും ജാമ്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് ജാമ്യം അനുവദിച്ചത്, മറ്റ് ചില പ്രതികളെ കൂടി കണ്ടെത്താനുണ്ട് എന്ന കാര്യങ്ങളും എൻഐഎ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് മറ്റ് പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുമെന്നും എൻഐഎ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 21 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More