'ഇനി സെക്സിനും വിലയിടുമോ' കമലഹാസനും തരൂരിനും എതിരെ കങ്കണ

വീട്ടമ്മമാർക്ക് വേതനം എന്ന  കമലഹാസന്റെ  തെരഞ്ഞെടുപ്പ് വാഗ്ടാനതിനെതിരെ നടി കങ്കണ റനൗട്ട് . പ്രിയപ്പെട്ടവനുമായുള്ള ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തിന് വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു. 

കമലഹാസന്‍ അവതിരിപ്പിച്ച ഏഴിന വാ​ഗ്ദാനങ്ങളി‍ൽ പ്രധനപ്പെട്ടതായിരുന്നു വീട്ടമ്മമാർക്ക് വേതനമെന്ന ആശയം. കമലഹാസന്റെ വാ​ഗ്ദാനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാ​ഗ്ദാനത്തെ അനുകൂലിച്ചും എതിർത്തും നിരവിധി പേർ രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കങ്കണ ശക്തമായ ഭാഷയിൽ കമലഹാസനെ വിമർശിച്ചത്.

 വീട്ടമ്മമാർക്ക് വേതനം എന്ന ആശയം മുന്നോട്ട് വെച്ചതിൽ  ശശി തരൂർ  കമലഹാസനെ ശശി തരൂർ അഭിനന്ദിച്ചിരുന്നു. വീട്ടുജോലിക്കാർക്ക് പ്രതിമാസ വേതനം നൽകിക്കൊണ്ട് വീട്ടുജോലിയെ ശമ്പളമുള്ള തൊഴിലായി അംഗീകരിക്കണമെന്ന കമൽ ഹാസന്റെ ആശയത്തെ  സ്വാഗതം ചെയ്യുന്നു. ഇത് സമൂഹത്തിൽ വനിതകളുടെ  സേവനങ്ങൾക്കളള അം​ഗീകാരമാണ്. നടപടി സ്ത്രീകളുടെ കരുത്തും സ്വാശ്രയത്വവും  വർദ്ധിപ്പിക്കും -തരൂർ ട്വീറ്റ് ചെയ്തു.

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വീട്ടമ്മമാർക്ക് വേതനം എന്ന വാ​ഗ്ദാനം കമലഹാസൻ മുന്നോട്ട് വെച്ചത്. മക്കൾ നീതി മയ്യത്തിന്റെ ഏഴ് ഇന വാ​​ഗ്ദാനത്തിലാണ് ഇത് ഉൾപ്പെടുന്നത്. എന്നാൽ പണം സർക്കാരാണോ, പങ്കാളിയാണോ നൽകേണ്ടത് എന്നത് സംബന്ധിച്ച് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടില്ല. 

സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും 100 എം‌പി‌ബി സ്പീഡ്  ഇൻറർ‌നെറ്റ് കണക്ഷൻ, ഇന്റർനെറ്റ് അടിസ്ഥാന ആവശ്യമാക്കും തുടങ്ങിയവയും കമൽഹാസൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. . ദ്രാവിഡ കഴകം പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഖ്യവും ഉണ്ടാക്കില്ലെന്ന് കമലഹാസൻ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 7 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 8 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 9 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 9 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More