സ്വർണകടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ദേശീയ ആന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആദ്യ പ്രതികളായ സരിത്ത് സ്വപ്ന കെ ടി റമീസ് എന്നിവർ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ. ആദ്യ കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് എൻഐഎ അറിയിച്ചു. അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് കരുതുന്നത്. കേസിലെ പ്രധാനപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ അറസ്റ്റിലായി 6 മാസം പൂർത്തിയാകുന്നതിന് മുമ്പാണ് കുറ്റംപത്രം സമർപ്പിച്ചത്. ഇതോടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ഇല്ലാതാകും. 

ജൂലൈ 9 നാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തത്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് വിട്ടത്. എന്നാൽ കേസിൽ തീവ്രവാദ ബന്ധം എൻഐഎക്ക് കണ്ടെത്താനായിട്ടില്ല. കള്ളക്കടത്ത് കേസിലെ തീവ്രവാദ ബന്ധം മാത്രമാണ് എൻഐഎ അന്വേഷിച്ചത്.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More