മൂന്നര വർഷം നീണ്ട ഖത്തർ ഉപരോധത്തിന് ഔദ്യോഗിക പരിസമാപ്തി

മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധത്തിന് പരിസമാപ്തി. റിയാദിൽ നടക്കുന്ന 41-ാമത് ഗള്‍ഫ് സഹകരണ ഉച്ചകോടിയിലാണ് നിര്‍ണ്ണായ പ്രഖ്യാപനം ഉണ്ടായത്. സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതായി സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജറേദ് കുഷ്‌നറുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഏഴു രാജ്യങ്ങളും ഒപ്പുവെച്ചത്.

ഗൾഫ് മേഖലയുടെ സാമ്പത്തികവളർച്ച, മറ്റുവികസനം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചർച്ചചെയ്യുന്നത്. ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു. മൂന്നര വര്‍ഷത്തിനുശേഷം ആദ്യമായാണ് അദ്ദേഹം സൗദിയിലെത്തുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജബീര്‍ അല്‍ സബ, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,  ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹമൂദ് അല്‍ സെയ്ദ് എന്നിവരും ഉച്ചകോടിക്കെത്തി.

Contact the author

Gulf Desk

Recent Posts

Web Desk 2 months ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 10 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 11 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More