ഹജ്ജിനു പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

ഡല്‍ഹി:  ഇന്ത്യയില്‍ നിന്ന് 2021ല്‍ ഹജ്ജിനു പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്തര്‍ അബ്ബാസ് നഖ്‌വി. മുംബൈയിലെ ഹജ്ജ് ഹൗസില്‍ വച്ച് നടന്ന ഹജ്ജ് കമ്മിറ്റിയുമായുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം ഹജ്ജ് തീര്‍ത്ഥാടനത്തിനായി അപേക്ഷിക്കാനുളള അവസാന തിയ്യതി ജനുവരി പത്തുവരെ നീട്ടി. കഴിഞ്ഞ മാസം ഹജ്ജ് രജിസ്‌ട്രേഷന്‍ പ്രക്രിയ ഡിജിറ്റലാക്കിയ തീരുമാനത്തെ നഖ്‌വി പ്രശംസിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഡിജിറ്റലാക്കിയ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. നരേന്ദ്രമോദി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറ്റം പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ കൊറോണ വൈറസ് വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് എന്നിവയുടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More