സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു

ഭോപ്പാല്‍: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു. ഇന്‍ഡോറിലെ  പുതുവര്‍ഷ പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജനുവരി ഒന്നിന് മുനവര്‍ ഫാറുഖിയടക്കം നാല് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലും മുനവറിനെതിരെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്താണ്  അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ നിരസിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിമല്‍കുമാര്‍ മിശ്ര പറഞ്ഞു. ഹിന്ദു ദൈവങ്ങള്‍ക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച്  ഹിന്ദു രക്ഷക് സന്സ്ത പ്രവര്‍ത്തകര്‍ പോലീസില്‍  പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് മുനവര്‍ ഫറൂഖി,നലിന്‍ യാദവ്,എഡ്വിന്‍ ആന്റണി, പ്രകാര്‍ വ്യാസ്, പ്രിയം വ്യാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജനുവരി 13 വരെ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാവും. മതവികാരങ്ങള്‍ മനപൂര്‍വം വ്രണപ്പെടുത്തുക, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക തുടങ്ങി  ഇന്ത്യന്‍ പീനല്‍ കോഡിലെ  295എ , 298, 269,118 തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 10 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More