​സൗരവ് ​ഗാം​ഗുലി ആശുപത്രി വിടുന്നത് നാളത്തേക്ക് മാറ്റി

ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ​ഗാം​ഗുലി ആശുപത്രി വിടുന്നത് നാളത്തേക്ക് മാറ്റി. സൗരവ് ​ഗാം​ഗുലിയെ പ്രവേശിപ്പിച്ച കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രി അധികൃതർ അറിയിച്ചതാണിത്. ​ഗാം​ഗുലിയുടെ ആരോ​ഗ്യ നില ഇന്ന് ഒരിക്കൽ കൂടി വിലയിരുത്തും. ഇതിന് ശേഷമാകും ഡിസ്ചാർജ്. ഗാം​ഗുലി ബുധനാഴ്ച ആശുപത്രി വിടുമെന്ന് വുഡ്ലാന്റ് ആശുപ്ത്രി സിഇഒ ഡോക്ടർ രൂപാലി ബസു ഇന്നലെ അറിയിച്ചിരുന്നു.

​ആശുപത്രി വിട്ടാലും വീട്ടിൽ നിരീക്ഷണം തുടരുമെന്നും രൂപാലി ബസു അറിയിച്ചു. മൂന്നാഴ്ചക്ക് ശേഷം ചികിത്സയുടെ അടുത്ത ഘട്ടം നിശ്ചയിക്കും. ​ഗാം​ഗുലിയെ ചികിത്സിക്കുന്ന 9 അം​ഗ വിദ​ഗ്ധ സംഘവുമായി ഹൃദ്രോ​ഗ വിദ​ഗ്ധൻ ഡോ. ദേവി ഷെട്ടി ചർച്ച നടത്തിയ ശേഷമാണ് തുടർ നടപടികൾ തീരുമാനിച്ചത്.

ജനുവരി രണ്ടിനാണ് നെഞ്ചുവേദനയെ തുടർന്നാണ് നാൽപ്പത്തി എട്ടുകാരനായ ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിനേഷ്യത്തിൽ വ്യായാമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയിൽ ഹൃദയത്തിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക് വിധേയനാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗാം​ഗുലിയുമായി സംസാരിച്ചു. അസുഖം എത്രയും വേ​ഗം ഭേദമാകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ​ ​ഗാം​ഗുലിയുടെ ഭാര്യ ഡോണയുമായും പ്രധാനമന്ത്രി സംസാരിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് താക്കൂർ ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവർ  ​ഗാം​ഗുലിയെ ആശുപത്രിയിൽ സന്ദർശിച്ചു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More