സമ​ഗ്രപാക്കേജ് നടപ്പാക്കാതെ തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബര്‍

 കൊച്ചി:സംസ്ഥാനത്ത് തീയേറ്ററുകള്‍  തുറക്കില്ലെന്ന് ഫിലിം ചേംബര്‍ . സിനിമ നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും പങ്കെടുത്ത  യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സിനിമ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം അം​ഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി. വിനോദ നികുതി ഒഴിവാക്കണമെന്നും വൈദ്യുതി ചാർജിൽ ഇളവ് വേണമെന്നും പ്രദര്‍ശന സമയം മാറ്റണമെന്നുമാണ്  ചേംബറിന്‍റെ ആവശ്യം. ഈ പ്രശ്നങ്ങൾ പരി​ഗണിക്കാതെ മുന്നോട്ട് പോകാനാവില്ല.

വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരി​ഗണിച്ച് ജനുവരി 4 ന് തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി നൽകിയയത്.  എന്നാൽ 50 ശതമാനം ആളുകളെ മാത്രം തിയേറ്ററിൽ പ്രവേശിപ്പിച്ച് പ്രദർശനം നടത്താനാവില്ലെന്നും ഫിലിം ചേംബര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് പശ്ചാത്തലത്തിൽ  സിനിമാ തീയറ്ററുകള്‍ മാർച്ച് 11 നാണ് അടച്ചിടാൻ തീരുമാനിച്ചത്. സിനിമാ സംഘടനകളുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സിനിമാ സംഘടനകൾ തീയറ്ററുകൾ അടച്ചത്. 

Contact the author

Web Desk

Recent Posts

Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 23 hours ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More