പഞ്ചാബില്‍ 5 മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

ചണ്ഡിഗഡ്: പഞ്ചാബില്‍ 5 മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും. സ്‌കൂളുകള്‍ക്ക് രാവിലെ പത്തുമുതല്‍ വൈകുന്നേരം മൂന്നു മണിവരെ പ്രവര്‍ത്തിക്കാമെന്ന് പഞ്ചാബ് വിദ്യാഭ്യാസമന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങള്‍ തുറക്കണമെന്ന      രക്ഷിതാക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് വാര്‍ഷികപരീക്ഷകള്‍ക്കു മുന്നോടിയായി റിവിഷന്‍ ക്ലാസുകള്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുവധിക്കണമെന്ന് നിരവധി സ്‌കൂളുകളും സംസ്ഥാന വിദ്യാഭ്യാസവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്‍കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എല്ലാ സ്‌കൂളുകളും സംസ്ഥാനസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിരുന്നു. കൊവിഡ് വ്യാപനം തടയാനായി അധ്യാപകരും വീടുകളിലെ മുതിര്‍ന്നവരും ആദ്യം വാക്‌സിനേഷന്‍ എടുക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More