പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമരീന്ദര്‍ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്ത്. നിരുത്തരവാദിത്വപരമായ മാധ്യമപ്രവര്‍ത്തനമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍  നിര്‍മ്മിക്കുന്നതിലൂടെ വ്യക്തമാവുന്നത്, ഭക്ഷ്യ മന്ത്രി ഭാരത് ഭൂഷന്‍ ആഷുവിന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. കാര്‍ഷിക മേഖലയ്ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാവാതിരിക്കാനായി സംസ്ഥാനബില്ലുകള്‍ ഭേദഗതി ചെയ്യാനുളള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാനായി പഞ്ചാബ് സര്‍ക്കാര്‍ എന്തും ചെയ്യാന്‍ തയാറാണ്. കര്‍ഷകര്‍ക്കായി ഇതിനകം രണ്ട് ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകര്‍ അവരുടെ നിലപാട് വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരുമായി കൂടിയാലോചിച്ച് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നുകൊണ്ട് ഒരു മാസത്തിലേറേയായി  പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും നരേന്ദ്രമോദിയോട് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ചാറ്റ്ജിപിടി ഉപയോഗിച്ച് ഹോംവര്‍ക്ക് ചെയ്തു; വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത് ഈ ഒരൊറ്റ ലൈനില്‍

More
More
National Desk 16 hours ago
National

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അടുത്തയാഴ്ച്ച പ്രചാരണം ആരംഭിക്കും

More
More
National Desk 17 hours ago
National

രാജ്യത്തിന് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍കൂടി, കേരളത്തിന് ഒന്നുപോലുമില്ല

More
More
National Desk 19 hours ago
National

ഒഡിഷ ട്രെയിന്‍ അപകടം; മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിക്കും

More
More
National Desk 20 hours ago
National

ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമോ?- വിനേഷ് ഫോഗട്ട്

More
More
National Desk 1 day ago
National

കേരളാ സ്റ്റോറിയും കശ്മീര്‍ ഫയല്‍സും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി നിര്‍മ്മിച്ച സിനിമകള്‍- ഫാറൂഖ് അബ്ദുളള

More
More