ഇന്ധന വില വീണ്ടും കൂട്ടി; മുംബൈയില്‍ പെട്രോൾ വില 90 കടന്നു

രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ്  കൂടിയത്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86 രൂപ 22 പൈസയായി. ഡീസലിന് 80 രൂപ 21 പൈസയാണ് പുതിയ വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഉയരുന്നത്.

കൊച്ചിയില്‍ 84 രൂപ 35 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇവിടെ ഡീസലിന് 78 രൂപ 43 പൈസയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ബ്രെൻഡ് ക്രൂഡ് ഓയിലിന് വില കൂടിയ കാരണം പറഞ്ഞാണ് എണ്ണ കമ്പനികൾ വില കൂട്ടിയത്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 55 ഡോളറായി. ഒരാഴ്ച കൊണ്ട് അഞ്ചു ഡോളറാണ് ക്രൂഡ് ഓയിലിന്  വര്‍ധിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുംബൈയില്‍ പെട്രോളിന് 90 രൂപ കടന്നു. മുംബൈയിൽ രണ്ടാം തവണയാണ് 90 കടക്കുന്നത്. 2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് ഇവിടെ പെട്രോളിന് 90 കടന്നത്. ഡൽഹിയിൽ പെട്രോള്‍ വില ലിറ്ററിന് 84 രൂപയായി. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More