സൗരവ് ​ഗാം​ഗുലി ആശുപത്രി വിട്ടു; പിന്തുണച്ചവർക്ക് നന്ദിയെന്ന് ​ഗാം​ഗുലി

ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ​ഗാം​ഗുലി ആശുപത്രി വിട്ടു. തന്നെ പിന്തുണച്ചവർക്ക് എല്ലാവർക്കും ​ഗാം​ഗുലി നന്ദി അറിയിച്ചു. ചികിത്സിച്ച ഡോക്ടർമാർക്ക് പ്രത്യേകം നന്ദി അറിയിച്ചു. താൻ ഇപ്പോൾ സുഖമായിരിക്കുന്നെന്നും, ദിവസ​ങ്ങൾക്കുള്ളിൽ തന്നെ പൂർണ ആരോ​ഗ്യവാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ​​ഗാം​ഗുലി പറഞ്ഞു.

കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിലായിരുന്നു ​ഗാം​ഗുലിയെ പ്രവേശിപ്പിച്ചിരുന്നത്. ​ഗാം​ഗുലി ഉടൻ ആശുപത്രി വിടുമെന്ന് വുഡ്ലാന്റ് ആശുപത്രി സിഇഒ ഡോക്ടർ രൂപാലി ബസു ഇന്നലെ അറിയിച്ചിരുന്നു. ആശുപത്രി വിട്ടാലും വീട്ടിൽ നിരീക്ഷണം തുടരുമെന്നും രൂപാലി ബസു അറിയിച്ചു. മൂന്നാഴ്ചക്ക് ശേഷം ചികിത്സയുടെ അടുത്ത ഘട്ടം നിശ്ചയിക്കും. ​ഗാം​ഗുലിയെ ചികിത്സിക്കുന്ന 9 അം​ഗ വിദ​ഗ്ധ സംഘവുമായി ഹൃദ്രോ​ഗ വിദ​ഗ്ധൻ ഡോ. ദേവി ഷെട്ടി ചർച്ച നടത്തിയ ശേഷമാണ് തുടർ നടപടികൾ തീരുമാനിച്ചത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജനുവരി രണ്ടിനാണ് നെഞ്ചുവേദനയെ തുടർന്നാണ് നാൽപ്പത്തി എട്ടുകാരനായ ​ഗാം​ഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിംനേഷ്യത്തിൽ വ്യായാമത്തിൽ  ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ​ഗാം​ഗുലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയിൽ ഹൃദയത്തിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി.

Contact the author

News Desk

Recent Posts

National Desk 21 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More