പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണ പരാജയങ്ങള്‍ ഏറ്റുപറഞ്ഞ് കിം ജോങ്ങ് ഉന്‍

പ്യോങ്ങ്യാങ്ങ്‌: രാജ്യം നേരിടുന്ന വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധിയും ഏറ്റുപറഞ്ഞുകൊണ്ട് ഇതാദ്യമായാണ് വടക്കന്‍ കൊറിയന്‍ ഭരണാധികാരിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ കിം ജോങ്ങ് ഉന്‍ രംഗത്തു വന്നിരിക്കുന്നത്. ഭരണകക്ഷിയും വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായ 'വര്‍ക്കേഴ്സ് പാര്‍ട്ടി'യുടെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് കിം ജോങ്ങ് ഉന്‍ സ്വയം വിമര്‍ശനപരമായ പ്രസ്താവന നടത്തിയത്.

''വടക്കന്‍ കൊറിയ കടുത്ത വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും നടുവിലൂടെയാണ്‌ കടന്നുപോകുന്നത്. നാം നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടു. കൊവിഡ്‌ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ രാജ്യത്തിന്‌ നേരിടേണ്ടിവന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധവും വടക്കന്‍ കൊറിയയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിന് കാരണമായി.''- കിം ജോങ്ങ് ഉന്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

''കഴിഞ്ഞ പഞ്ചവത്സര പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഫലപ്രാപ്തിയിലെത്തിയില്ല. നമ്മുടെ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്'' - കിം ജോങ്ങ് ഉന്‍ വ്യക്തമാക്കി.

വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയായ 'വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ' ചെയര്‍മാന്‍ കൂടിയാണ് കിം ജോങ്ങ് ഉന്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ് വടക്കന്‍ കൊറിയയുടെ അടുത്ത അഞ്ചുവര്‍ഷത്തെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുക. 

കഴിഞ്ഞ 9 വര്‍ഷമായി വടക്കന്‍ കൊറിയയുടെ ഭരണം കയ്യാളുന്ന കിം ജോങ്ങ് ഉന്‍ ഇതാദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിമുഖീകരിക്കുന്നത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിം ജോങ്ങ് ഉന്നിന്റെ മുത്തച്ഛനും വിപ്ലവ പാര്‍ട്ടിയുടെ നേതാവും ആദ്യ ഭരണാധികാരിയുമായ കിം ഇല്‍ സുങ്ങ് ആണ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിനു മുന്‍പ് അഞ്ചു പാര്‍ട്ടി കോണ്‍ഗ്രസ്സുകളാണ് നടന്നത്. 1994 ല്‍ കിം ഇല്‍ സുങ്ങിന്‍റെ മകനും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ പിതാവുമായ കിം ജോങ്ങ്  ഇല്ലിന്റെ കാലയളവില്‍ അദ്ദേഹം ഒരൊറ്റ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോലും പങ്കെടുത്തിട്ടില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടേയും കിം ജോങ്ങ് ഉന്നിന്റെയും സ്വയം വിമര്‍ശനപരമായ പ്രസ്താവന, ജോ ബൈഡന്‍റെ സ്ഥാനാരോഹണ ഘട്ടത്തില്‍ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

International

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More