മതപരിവർത്തന വിരുദ്ധ നിയമത്തെ ന്യായീകരിച്ച് ഉത്തർപ്രദേശ് സർക്കാർ

ഡല്‍ഹി: ലവ് ജിഹാദ് നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുളള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യത്തിന്റെ കടമയാണെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം അതിനെതിരാണെന്നുമാരോപിച്ചുളള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിയമത്തെ ന്യായീകരിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് വിവാഹിതരാവാനുളള രണ്ടുപേരുടെ താല്‍പ്പര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ താല്‍പ്പര്യങ്ങളാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് വാദം കേട്ടത്. ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനത്തിനെതിരായ ഓര്‍ഡിനന്‍സ് നവംബര്‍ 24നാണ് പ്രാബല്യത്തില്‍ വന്നത്. മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രകാരം മതം മാറുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ലഭിക്കും. വിവാഹത്തിനു മാത്രമായുളള മതപരിവര്‍ത്തനം അസാധുവാക്കും എന്നതാണ് നിയമത്തിന്റെ പ്രത്യേകത.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ നിയമം മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ടുളളതാണെന്നും മതസ്വാതന്ത്ര്യം, തുല്യത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആരോപിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More