മലയാളത്തിലെ ഹിറ്റ് ചിത്രമായ ചാർലിയുടെ തമിഴ് റീമേക്ക് മാര ഒടിടി റിലീസ് ചെയ്തു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായി മാധവനാണ് എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, ശിവദ നായർ, പത്മാവതി റാവു, അഭിരാമി, അലക്സാണ്ടർ ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ദിലീപ് കുമാറാണ് മാരയുടെ സംവിധായകൻ. പ്രമോദ് ഫിലിംസാണ് ചിത്രം നിർമിച്ചത്. ശ്രുതിയാണ് പാർവതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവദയാണ് അപർണ ഗോപിനാഥിന്റെ റോൾ ചെയ്തത്. കൽപ്പന അനശ്വരമാക്കിയ കഥാപാത്രം മലയാളിയായ അഭിരാമിയാണ് അവതരിപ്പിക്കുന്നത്. രണ്ടര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. 2015 ൽ ഇറങ്ങിയ ചാർലി മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം ചെയ്തത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ കഥയെഴുതിയത്.