താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയാണ്: കങ്കണ റനൗട്ട്

മുംബൈ: താന്‍ മാനസികമായും വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയാണെന്ന് കങ്കണ റനൗട്ട്.  ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് കങ്കണ താന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചത്. എന്തുകൊണ്ടാണ് താന്‍ മാനസികമായും വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നത്. രാജ്യം തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം, നിങ്ങള്‍ക്കുവേണ്ടി നിലകൊണ്ട എന്നോടൊപ്പം നില്‍ക്കേണ്ട സമയമാണിത് ജയ് ഹിന്ദ് എന്ന തലക്കെട്ടോടുകൂടിയാണ് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ജനങ്ങള്‍ തനിക്കെതിരെ തിരിഞ്ഞുതുടങ്ങി, തന്റെ വീട് അനധികൃതമാണെന്നാരോപിച്ച് പൊളിച്ചു, കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിച്ചയുടന്‍ തനിക്കെതിരെ നിരവധി കേസുകളാണ് വന്നത്, കൊറോണ കാലഘട്ടത്തിന്റെ തുടക്കത്തില്‍ ഡോക്ടര്‍മാരുടെ മോശം ചികിത്സയെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരില്‍ തന്റെ സഹോദരി രംഗോലിക്കെതിരെയും കേസുണ്ട്.

പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന ഉത്തരവ് ലഭിച്ചു പക്ഷേ എന്തിനാണ് താന്‍ ഹാജരാകേണ്ടതെന്ന് മനസിലാവുന്നില്ല. നമ്മള്‍ സ്ത്രീകളെ ചുട്ടുകൊല്ലുന്ന മധ്യകാലഘട്ടത്തിലാണോ ജീവിക്കുന്നത്, സ്ത്രീകള്‍ക്ക് ആരോടും സംസാരിക്കാനുളള അവകാശം പോലുമില്ലേ എന്ന് സുപ്രീംകോടതിയോട് ചോദിച്ചുകൊണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.


Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More