കര്‍ഷകസമരം; എട്ടാം ഘട്ട ചര്‍ച്ചയും പരാജയം

ഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായി നടന്ന എട്ടാം ഘട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ ഇന്നും പരിഗണിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍ കര്‍ഷകര്‍ മൗനവൃതം ആചരിച്ചു. ജനുവരി 14ന് അടുത്ത ഘട്ട ചര്‍ച്ച നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്രം നിലപാടറിയിക്കാതെ ചര്‍ച്ചയില്‍ സംസാരിക്കില്ല എന്ന തീരുമാനമാണ് കര്‍ഷകരെടുത്തത്.

ഇവിടെ ജയിക്കും അതല്ലെങ്കില്‍ മരിക്കും എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കര്‍ഷകര്‍ യോഗത്തിനെത്തിയത്. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മാത്രമേ ഡല്‍ഹി വിട്ട് പോവുകയുളളു എന്നും കര്‍ഷകര്‍ വ്യക്തമാക്കി. 41 കര്‍ഷകസംഘടനാ നേതാക്കളുമായുളള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, നരേന്ദ്രസിംഗ് ടോമര്‍ എന്നിവരുടെ നേതൃത്വത്തിലുളള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായുളള കേന്ദ്രത്തിന്റെ കഴിഞ്ഞ ഏഴു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. വിശദമായ ആലോചനകളില്ലാതെ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നായിരുന്നു  ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപെട്ടത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More