കമാല്‍ പാഷക്കും വി ഫോര്‍ കൊച്ചിക്കും മുഖ്യമന്ത്രിയുടെ മറുപടി

കൊച്ചി: വൈറ്റില പാലം ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പേ തുറന്നുകൊടുക്കാന്‍ ശ്രമിച്ച വി ഫോര്‍ കൊച്ചി എന്ന സംഘടനക്കും, മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസ്താവന ഇറക്കിയ ജസ്റ്റിസ് കമാല്‍ പാഷക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങളുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇവരുടെ പേര് പരാമര്‍ശിക്കാതെ മറുപടി പറഞ്ഞത്.

ഫ്ളൈഓവര്‍ സമയബന്ധിതമായി സുരക്ഷ ഉറപ്പാക്കി നാടിന് സമര്‍പ്പിക്കുന്ന ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം ഉണ്ടാകുന്നതില്‍ അസ്വസ്ഥപ്പെടുന്ന ചിലരുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവരെ കാണാനാവില്ല. തൊട്ടടുത്ത് പുതിയതായി നിര്‍മിച്ച മറ്റൊരു പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ സന്ദര്‍ഭത്തിലും ഇവരെ കണ്ടില്ല - മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍ത്തിയായപ്പോള്‍ ഇവര്‍ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ് നാടു കാണുന്നത്. പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടാന്‍ ശ്രമിക്കുന്ന ചെറിയൊരു ആള്‍ക്കൂട്ടമാണിത്. ജനാധിപത്യവാദികളെന്ന് നടിക്കുന്ന ഇവരുടെ കുബുദ്ധി നാടിന് മനസിലാക്കാവുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വി ഫോര്‍ കൊച്ചിയുടെ പാലം തുറക്കല്‍ നടപടിയെ അനുകൂലിച്ച ജസ്റ്റിസ് കമാല്‍ പാഷക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. അഴിഞാട്ടത്തിനും ആരാജകത്വത്തിനും പ്രോത്സാഹനം നല്‍കണോ എന്ന് ചിന്തിക്കാന്‍ നീതിപീഠത്തിന്‍റെ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ തയാറാകണം. അങ്ങനെയുള്ളവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാന്‍ ഒരുങ്ങുമ്പോള്‍ സഹതപിക്കാന്‍ മാത്രമേ കഴിയൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരായ വഴിയില്‍ ചിന്തിക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Contact the author

News Desk

Recent Posts

Web Desk 13 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More