ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ അടുത്തയാഴ്ച്ച എത്തും - കേന്ദ്ര തുറമുഖ മന്ത്രി

ഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് മാസങ്ങളായി ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ അടുത്തയാഴ്ച്ചയോടെ തിരിച്ചെത്തുമെന്ന് കേന്ദ്ര തുറമുഖമന്ത്രി മന്‍സുഖ് മാണ്ഡവിയ. രണ്ടുകപ്പലുകളിലായി ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ നാല്‍പ്പതോളം നാവികര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരമാണ് ചൈന, അനുകൂലനടപടികളെടുക്കാന്‍ തയ്യാറായത്.

എംവി ജഗ് ആനന്ദ്, എംവി അനസ്‌തേഷ്യ എന്നീ കപ്പലുകളുടെ ക്രൂ കൈമാറ്റത്തിന് കൊറോണ വൈറസ് നിയന്ത്രണങ്ങളുളളതിനാല്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തുകയും ഇന്ത്യന്‍ നാവികര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കപ്പലുകള്‍ പുറപ്പെടുന്നതിനെ ചൈന എതിര്‍ത്തിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് ജീ റോങ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വം ഒന്നുകൊണ്ടുമാത്രമാണ് ഇന്ത്യന്‍ നാവികരെ  പെട്ടന്ന് തിരിച്ചെത്തിക്കാനായത് എന്ന് തുറമുഖ മന്ത്രി മന്‍സുഖ് മാണ്ഡവിയ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 11 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 14 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 16 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More