വിദേശ കമ്പനികളുടെ വാക്സിന്‍ പരീക്ഷിക്കാനുള്ള ഇടമല്ല ഇറാന്‍: ഹസ്സന്‍ റൗഹാനി

ടെഹ്‌റാന്‍: ഇറാനിലെ ജനങ്ങളില്‍ കൊവിഡ് വാക്‌സിനുകള്‍ പരീക്ഷിക്കാന്‍ വിദേശ കമ്പനികളെ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൗഹാനി. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുളള വാക്‌സിനുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമേനിയുടെ പ്രസ്താവനയ്ക്ക്  പിന്നാലെ  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഇറാന് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത് ഇറാനിലെ ജനങ്ങളുടെ മേല്‍ വാക്‌സിന്‍ പരീക്ഷണം നടത്താനാണ് എന്നാല്‍ ആരോഗ്യമന്ത്രാലയം ആ ശ്രമം തടഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് പരീക്ഷിക്കാനുളള ഉപകരണങ്ങളല്ല ഇറാന്‍ ജനത, സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ വാക്‌സിനുകള്‍ മാത്രമേ വിദേശകമ്പനികളില്‍ നിന്ന് വാങ്ങുകയുളളു എന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബ്രിട്ടണും അമേരിക്കയും വഞ്ചക രാജ്യങ്ങളാണ് അവര്‍ രോഗം പടര്‍ത്താന്‍ ശ്രമിക്കുമെന്ന്  അയത്തൊളള അലി പറഞ്ഞു. കൊവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച പശ്ചിമേഷ്യന്‍ രാജ്യമാണ് ഇറാന്‍. 2015 ഇറാന്‍-അമേരിക്ക ആണവകരാര്‍ ട്രംപ് ഉപേക്ഷിച്ചതിനു ശേഷമാണ് വാഷിങ്ടണും ടെഹ്‌റാനും തമ്മിലുളള ബന്ധം വഷളായത്.

Contact the author

International Desk

Recent Posts

International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
International

ജന്മദിനത്തിൽ 60,000 കോടി രൂപ സംഭാവന നല്‍കുമെന്ന് ഗൗതം അദാനി

More
More
International

ഓങ് സാന്‍ സുചി ഏകാന്ത തടവില്‍

More
More
International

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 1000 കടന്നു; സഹായവുമായി ഐക്യരാഷ്ട്രസഭ

More
More
International

ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കി- റിപ്പോര്‍ട്ട്‌ പുറത്തുവിട്ട് യു എന്‍

More
More
International

നീന്തല്‍ കുളത്തില്‍ 'ബുര്‍ക്കിനി' വേണ്ട; മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി ഫ്രഞ്ച് കോടതി

More
More