അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഇനി സന്നദ്ധ സേനാംഗങ്ങള്‍; ഇ പാസ് ഉടന്‍

തിരുവനന്തപുരം: ദുരന്തമുഖങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ മാത്രമല്ല ജനങ്ങളുടെ നിത്യജീവിതത്തില്‍ നിറസാന്നിധ്യമാകാനും സന്നദ്ധ സേനാംഗങ്ങള്‍ ഇനിയുണ്ടാകും. അക്ഷയ സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും സ്വീകരിച്ച് അധികാരികൾക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടർനടപടികളുടെ വിവരങ്ങൾ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന അംഗങ്ങൾക്ക് ഇ-പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരം ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര രംഗത്തെ തിരക്കുകൾ മാറ്റിവച്ച് സന്നദ്ധസേനാംഗമായി പ്രവർത്തിച്ച ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിക്കുന്നതിലൂടെ കൂടുതൽ യുവാക്കളെ സേനയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കൊവിഡ് കാലത്ത് സന്നദ്ധ സേന പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നു. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരത്തി നാനൂറ്റി മുപ്പത് വ്യക്തികളാണ് സന്നദ്ധസേന അംഗങ്ങളായത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് സേനാ അംഗങ്ങൾക്ക് ആദ്യഘട്ട പ്രീ മൺസൂൺ പരിശീലനം നൽകിയത്. ഈ ഘട്ടത്തിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ക്യാമ്പ് നടത്തിപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ സെക്ഷനുകൾ ഉൾപ്പെടുത്തി. ഏകദേശം 20,429 വ്യക്തികൾ പരിശീലനത്തിന്റെ ഭാഗമായി. സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ, മത്സര പരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് തുടങ്ങിയവ ഗവൺമെന്റ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നടന്‍  ടൊവിനോ തോമസ്‌ സന്നദ്ധ സേനയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി ചുമതലയേറ്റു. സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് ശാസ്ത്രിയ പരിശീനം നൽകി സന്നദ്ധസേന രൂപികരിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച ടൊവിനോ ബ്രാൻഡ് അംബാസിഡർ പദവി സന്തോഷം നൽകുന്നാതാണെന്ന് പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങളിലും പ്രളയശേഷമുള്ള സേവനപ്രവര്‍ത്തനങ്ങളിലും നടന്‍ ടൊവിനോ തോമസ്‌ മുന്‍നിന്നു പ്രവര്‍ത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതാണ് ഇപ്പോള്‍ നടനെ ബ്രാന്‍ഡ്‌ അംബാസഡര്‍ പദവിയിലേക്ക് പരിഗണിക്കുന്നതിന് സര്‍ക്കാരിന് പ്രചോദനമായത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More