കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് . യുഡിഎഫുമായി ഉണ്ടാക്കിയ സഖ്യം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മതനിരപേക്ഷ കക്ഷികളുടെ പിന്തുണ സ്വീകരിക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മതേതര മുന്നണികള്‍ എന്ന നിലയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി കാണുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ഇത്തവണ നിലപാട് കൈക്കൊള്ളുക. എതായാലും ഒരു മുന്നണിയുടെയും ഭാഗമായല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. ഇത്തവണ എത്ര സീറ്റില്‍ മത്സരിക്കണമെന്നും ഏതൊക്കെ മണ്ഡലങ്ങള്‍ തെരെഞ്ഞെടുക്കണമെന്നും ആലോചിച്ചിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.