തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് പ്രക്രിയ ആരംഭിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകളെ വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. 133 കേന്ദ്രങ്ങളിലായാണ് വാക്സിന് വിതരണം ചെയ്യുന്നത്. ഓരോ വാക്സിന് വിതരണ കേന്ദ്രങ്ങളിലും ദിവസേന നൂറ് ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിക്കുക.
നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ഗവേഷകര്‍, തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുക. അടുത്ത ഘട്ടത്തില്‍ പോലീസ്, മുനിസിപ്പല്‍ തൊഴിലാളികള്‍, ഹൈ റിസ്ക് വിഭാഗത്തിലുളളവര്‍ തുടങ്ങിയവര്‍ക്കാണ് വാക്സിന് നല്‍കുക.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വാക്സിനുകള്‍ സൂക്ഷിക്കാനായുളള റഫ്രിജറേറ്ററുകള്‍, വാക്സിന് കാരിയറുകള്‍, കോള്‍ഡ് ബോക്സുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവ അതതു കേന്ദ്രങ്ങളിലെത്തിച്ചുതുടങ്ങി. മൂന്നുലക്ഷത്തിലേറേ ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ വാക്സിന് സ്വീകരിക്കാനായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.