രാജസ്ഥാന്‍ ബിജെപിയിലെ പോര് പൊട്ടിത്തെറിയിലേക്ക്; മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ പുതിയ സംഘടന രൂപീകരിച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ ബിജെപി ഘടകത്തില്‍ നേതാക്കള്‍ തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധരാ രാജെ സിന്ധ്യ പുതിയ സംഘടനക്ക് രൂപം നല്‍കി. തല്‍ക്കാലം രാഷ്ട്രീയേതര സംഘടന എന്ന നിലയില്‍ നിലനിര്‍ത്തി, ബിജെപിയില്‍  സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഉദ്ദേശം എന്നാണു വിലയിരുത്തപ്പെടുന്നത്. സമീപനം മോശമാണെങ്കില്‍ ഇപ്പോഴുണ്ടാക്കിയ വി ആര്‍ എസ് എം ആര്‍ ( വസുന്ധര രാജെ സമര്‍ഥക് മഞ്ച് രാജസ്ഥാന്‍) എന്ന സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് വസുന്ധരാ രാജെ പക്ഷത്തിന്റെ ആലോചന എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രികൂടിയായ വസുന്ധരാ രാജെ സിന്ധ്യയെ ബിജെപി തഴയുന്നു എന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വസുന്ധരാ രാജെയെ മാത്രം തഴഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ രാജസ്ഥാനില്‍ യാതൊരു സംഘടനാ ചുമതലയുമില്ലാത്ത വസുന്ധരയെ ഗവര്‍ണര്‍ ആക്കി മറ്റെവിടെയെങ്കിലും നിയമിക്കാനുള്ള അണിയറ നീക്കങ്ങളും ശക്തമാണ്. ഇത് തിരിച്ചറിഞ്ഞാണ്‌ വസുന്ധരാ രാജെ പക്ഷം പുതിയ നീക്കങ്ങള്‍ നടത്തുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജസ്ഥാനിലെ ഇരുപത്തിയഞ്ചു ജില്ലകളില്‍ 'വസുന്ധര രാജെ സമര്‍ഥക് മഞ്ച് രാജസ്ഥാന്‍' എന്ന പുതിയ സംഘടനയുടെ ജില്ലാ ഘടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രമുഖ ബിജെപി നേതാവായ വിജയ്‌ ഭരദ്വാജ് ആണ് സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍. 

Contact the author

News Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More