കര്‍ഷക പ്രതിഷേധം; ഹരിയാനയിലും പഞ്ചാബിലും സംഘര്‍ഷം

ഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ കര്‍ണാലിലും ജലന്തറിലും സങ്കര്‍ഷം. ഹരിയാനയിലെ കര്‍ണാലില്‍ പൊലിസ് കര്‍ഷകര്‍ക്കുനേരേ ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ജലന്തറില്‍ ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കുന്ന കിസാന്‍ മഹാപഞ്ചായത്തിന്റെ വേദി കര്‍ഷകര്‍ പിടിച്ചടക്കിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

കാര്‍ഷിക നിയമങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ അഭിസംബോധന ചെയ്യാനായായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ സന്ദര്‍ശനം. മുഖ്യമന്ത്രി ഗ്രാമം സന്ദര്‍ശിക്കുന്നതിനാല്‍ വിപുലമായ സുരക്ഷാക്രമീകരണങ്ങളായിരുന്നു പോലീസ് ഒരുക്കിയിരുന്നത്. പ്രതിഷേധക്കാരെ തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് മുഖ്യമന്ത്രി ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന ഹെലിപാഡ് വളഞ്ഞ കര്‍ഷകര്‍ കിസാന്‍ മഹാപഞ്ചായത്ത് നടക്കാനിരുന്ന വേദിയിലെ കസേരകളും മേശകളും പൂച്ചെട്ടികളുമുള്‍പ്പെടെ നശിപ്പിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകര്‍ മുഖ്യമന്ത്രിയെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലെത്തിയതോടെയാണ് സാഹചര്യം വഷളായത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കര്‍ഷകര്‍ മുന്‍പേ തന്നെ കിസാന്‍ മഹാപഞ്ചായത്തിനെതിരെ രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളും കറുത്ത പതാകയുമുയര്‍ത്തിക്കാട്ടിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെതിരെ കോണ്ഡഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 7 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 9 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More