കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു മാസത്തിലേറേയായി കര്‍ഷകര്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ത്തലാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് പറയുക, നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ ഞങ്ങള്‍ അതു ചെയ്യാം, നിയമങ്ങള്‍ താല്‍ക്കാലികമായെങ്കിലും നിര്‍ത്തി വയ്ക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനുള്ള തടസ്സങ്ങള്‍ എന്താണ് എന്ന് സുപ്രീംകോടതി ചോദിച്ചു. കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ നമ്മളോരോരുത്തരും അതിന് ഉത്തരവാദികളായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കാതിരിക്കുകയും ചെയ്യണം സര്‍ക്കാര്‍ അതിനു തയ്യാറായില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More