വാളയാര്‍ കേസ് സി ബി ഐക്ക് വിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സി ബി ഐക്ക് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവുനല്‍കി. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുട്ടികളെയാണ് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന കേസില്‍ പോക്സോ പ്രകാരം അറസ്റ്റുചെയ്യപ്പെട്ടവരെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഈ കീഴ്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനിടെ നിരവധി വെളിപ്പെടുത്തലുകള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നടത്തിയിരുന്നു. കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞിരുന്നു. 'പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും, ഏറ്റെടുത്താല്‍ ബാക്കി കാര്യങ്ങളെല്ലാം താന്‍ നോക്കിക്കോള്ളാമെന്നും ഡിവൈഎസ്പി പറഞ്ഞതായാണ് വെളിപ്പെടുത്തിയത്. കേസില്‍ ഒരു ഉന്നതനുകൂടെ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് സോജന്‍ ശ്രമിച്ചത്. എന്നാല്‍ അത് ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വ‍ർഷം പൂർത്തിയാകുന്ന സാഹചര്യത്തില്‍ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കള്‍ അവരുടെ വീട്ടില്‍ സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവിലാണ്  പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More