കാര്‍ഷിക നിയമം; സുപ്രീംകോടതി നിര്‍ണായക വിധി ഇന്ന്

ഡല്‍ഹി: കാര്‍ഷിക നിയമങ്ങങ്ങള്‍ സ്‌റ്റേ ചെയ്യുന്നതില്‍ സുപ്രീംകോടതി നിര്‍ണായക ഉത്തരവ് ഇന്ന്. കഴിഞ്ഞ ദിവസം നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യും കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ഡല്‍ഹിയിലേക്കുളള മാര്‍ച്ച് തടയണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നിന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു മാസത്തിലേറേയായി കര്‍ഷകര്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ത്തലാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് പറയുക, നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ ഞങ്ങള്‍ അതു ചെയ്യാം, നിയമങ്ങള്‍ താല്‍ക്കാലികമായെങ്കിലും നിര്‍ത്തി വയ്ക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനുള്ള തടസ്സങ്ങള്‍ എന്താണ് എന്ന് സുപ്രീംകോടതി ചോദിച്ചു. കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ നമ്മളോരോരുത്തരും അതിന് ഉത്തരവാദികളായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കാതിരിക്കുകയും ചെയ്യണം സര്‍ക്കാര്‍ അതിനു തയ്യാറായില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 7 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 9 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More