ചെന്നൈ: തമിഴ്നാട്ടില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 19ന് ക്ലാസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. വരാനിരിക്കുന്ന ബോര്‍ഡ് പരീക്ഷകള്‍ക്കു മുന്നോടിയായാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
95 ശതമാനം രക്ഷിതാക്കളും സ്കൂളുകള്‍ തുറക്കണമെന്ന് അഭിപ്രായമുളളവരാണ്, ഓരോ ക്ലാസുകളിലും 25 കുട്ടികള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കേസുകള്‍ കുറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ക്ക് മുന്‍പ് റിവിഷന്‍ ക്ലാസുകള്‍ നടത്തേണ്ടതുണ്ടെന്നും സ്കൂളുകള്‍ തുറക്കാനനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സ്കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന രാജ്യത്തെ സ്കൂളുകള്‍ അടുത്തിടെയാണ് തുറന്നുതുടങ്ങിയത്.