'സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ യോഗി സര്‍ക്കാര്‍ വന്‍ പരാജയം': പ്രിയങ്ക ഗാന്ധി

ഡല്‍ഹി: യോഗി ആദിത്യനാഥിന്റെ ബേട്ടി ബച്ചാവോ, മിഷന്‍ ശക്തി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വെറും പൊളളയായ മുദ്രാവാക്യങ്ങള്‍ മാത്രമാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാനായി കോടികളാണ് ചിലവഴിക്കുന്നത് എന്നാല്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വന്‍ പരാജയമാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ഉത്തര്‍പ്രദേശില്‍ പ്രതിദിനം 165 കുറ്റകൃത്യങ്ങളാണ് സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാതിയുമായി മുന്നോട്ട് വരുന്നവരെ ശ്രദ്ധിക്കാതെ അവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഹത്രാസ്, ഉന്നാവ്, ബദൗന്‍ സംഭവങ്ങളിലൂടെ യോഗി ആദിത്യനാഥ് ഭരണകൂടത്തിന്റെ സ്ത്രീസുരക്ഷയോടുളള മനോഭാവം രാജ്യം കണ്ടതാണ്. സ്ത്രീ സുരക്ഷയ്ക്കായി ആദ്യം ചെയ്യേണ്ടത് സ്ത്രീയുടെ ഭാഗം കേള്‍ക്കുക എന്നതാണ്. എന്നാല്‍ യോഗി ഭരണകൂടം നേരേ മറിച്ച് പ്രതികളുടെ പക്ഷം മാത്രമാണ് കേള്‍ക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഏതെങ്കിലും തരത്തില്‍ പീഡനത്തിനിരയായ സ്ത്രീ അതിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഭരണകൂടവും നേതാക്കളും അവളെയും കുടുംബത്തെയും കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതിനേക്കാള്‍ വെറുപ്പുളവാക്കുന്ന കാര്യം വേറെ ഒന്നുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.  

Contact the author

National Desk

Recent Posts

National 21 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 22 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 22 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 22 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More