ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ജനുവരി 18ന് തുറക്കും

ഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് - പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 19 മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മെയ് നാലിന് ആരംഭിക്കുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് സ്‌കൂളുകള്‍ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് പ്രവേശനം അനുവദിക്കൂ.

വരുന്ന കുട്ടികളുടെ റെക്കോര്‍ഡ് എല്ലാ സ്‌കൂളുകളും സൂക്ഷിക്കും എന്നാല്‍ സ്‌കൂളില്‍ ഹാജരാകണമെന്നത് നിര്‍ബന്ധമില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. വാര്‍ഷിക പരീക്ഷകള്‍ക്കു മുന്നോടിയായുളള മോഡല്‍ പരീക്ഷകളും പ്രാക്ടിക്കലുകളും റിവിഷന്‍ ക്ലാസുകളും നടത്തേണ്ടതുണ്ടെന്നും അതിനാല്‍ സ്‌കൂളുകള്‍ തുറക്കണമെന്നും നിരവധി സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. കൊവിഡ് ബാധയെത്തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ അടുത്തിടെയാണ് തുറന്നുതുടങ്ങിയത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More