ഡല്‍ഹി: ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ 96 പേരിലായിരുന്നു അതിതീവ്ര കൊവിഡ് ബാധിച്ചിരുന്നത്. യുകെയില്‍ നിന്ന് തിരിച്ചെത്തിയവരിലാണ് രോഗം കണ്ടെത്തിയത്.
രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് സിസിഎംബി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, തുടങ്ങിയ ആശുപത്രികളിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. വൈറസിന്റെ ബ്രിട്ടണില്‍ കണ്ടെത്തിയ വകഭേദമാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജനിതകമാറ്റം വന്ന വൈറസിന് സാധാരണ കൊവിഡ് വൈറസിനേക്കാള്‍ എഴുപത് ശതമാനം വ്യാപനശേഷി കൂടുതലാണ്. ബ്രിട്ടണ്, ജപ്പാന്, സിംഗപ്പൂര്‍, ഡെന്മാര്ക്ക്, നെതര്‍ലാന്റ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്, ഫ്രാന്‍സ്, സ്പെയിന്, സ്വിറ്റ്സര്‍ലാന്റ്, ജര്‍മന, കാനഡ, ലെബനന് എന്നിവിടങ്ങളിലും അതിതീവ്ര വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.