കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വുഹാനിലെത്തി

വുഹാന്‍: കൊവിഡിന്റെ ഉറവിടം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടന വുഹാനില്‍. ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ദ സംഘമാണ് വുഹാനിലെത്തിയത്. പത്ത് ദിവസത്തെ  ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ സംഘത്തിന് അന്വേഷണം ആരംഭിക്കാനാവുകയുളളു.

2019 അവസാനത്തിലാണ് ചൈനീസ് നഗരമായ വുഹാനിലെ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം പിന്നീട് ലോകം മുഴുവന്‍ വ്യാപിക്കുകയും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ശനമായ ലോക്ക്ടൗണും പരിശോധനകളും നടപ്പാക്കിയതിലൂടെ ചൈന വൈറസിനെ നിയന്ത്രണവിധേയമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചൈനയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 138 കേസുകള്‍ മാത്രമാണ്. മെയ് മാസത്തിനു ശേഷം ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ചുളള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ ആകെ  4,635 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്.

Contact the author

International Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More