അസ്​ഹറുദ്ദീൻ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് മുഖ്യമന്ത്രി

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ   മുംബൈക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച കാഴ്ചവെച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.  വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അസഹറുദ്ദീൻ  നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസ്ഹറുദ്ദീന്റെ മികവിൽ കേരളം 8 വിക്കറ്റിനാണ് മുംബൈയെ കീഴടക്കിയത്. 37 പന്തിൽ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ 137 റൺസുമായി പുറത്താവാതെ നിന്നു. മുംബൈ ഉയർത്തിയ വിജയലക്ഷ്യമായ  196 റൺസ് കേരളം പതിനാറാം ഓവറിൽ മറികടന്നു. 11 സിക്സും 9 ഫോറും അടങ്ങിയതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിം​ഗ്സ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യക്കാരന്റെ മൂന്നാമത്തെ വേ​ഗത ഏറിയ സെ‍ഞ്ച്വറിയാണ് അസ്ഹറുദ്ദീന്റെ ബാറ്റിൽ നിന്ന് പിറന്നത്. കേരള താരത്തിന്റെ പ്രകടനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

അസ്ഹറുദ്ദീന്റെ പ്രകടനത്തെ വീരേന്ദ്ര സെവാ​ഗ് അഭിനന്ദിച്ചു. പ്രമുഖ കമന്റേറ്റർ ഹർഷ ബോ​ഗ്ലെയും അസ്ഹറുദ്ദീന്റെ പ്രകടനത്തെ പ്രകീർത്തിച്ചു. മുംബൈയിൽ മറ്റൊരു അസ്ഹറുദ്ദീന്റെ താരോദമാണ് കണ്ടതെന്ന് ഹർഷ ട്വീറ്റ് ചെയ്തു. ഐപിഎൽ താരലേലം നടക്കാനിരിക്കെ  അസ്ഹറുദ്ദീൻ ഏത് ടീമിൽ  ഇടം നേടുമെന്നാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More