ഭക്ഷ്യക്കിറ്റ് വിതരണം തുടരും; 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി

ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്. ഇതുവരെ 5.5 കോടി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി നല്‍കും. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും. വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍:

 • ലൈഫ് മിഷനിലൂടെ ഈ വർഷം 40000 പട്ടിക ജാതിക്കാർക്കും 12000 പട്ടിക വർഗ്ഗക്കാർക്കും വീട് നിർമ്മിച്ച് നൽകും.
 • കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി.
 • പ്രവാസി തൊഴിൽ  പുനരധിവാസത്തിനു 100 കോടി.
 • പ്രവാസി ചിട്ടി ഊര്‍ജ്ജിതമാക്കും.
 • കാര്‍ഷിക മേഖലയില്‍ രണ്ടുലക്ഷം തൊഴില്‍ അവസരം.
 • ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനത്തിന് 6 കോടി.
 • കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ.
 • റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി.
 • വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും.
 • കെ ഫോണ്‍ പൂര്‍ത്തീകരിക്കും. 
 • തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കും. 
 • 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി.
 • പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍.
Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More
Web Desk 1 day ago
Keralam

സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സിഡി ഇടാമെന്ന് ടി സിദ്ദിഖ്

More
More
Web Desk 2 days ago
Keralam

ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം

More
More
Web Desk 2 days ago
Keralam

മോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും ബിജെപി ഇവിടെ ജയിക്കില്ല- എംവി ഗോവിന്ദന്‍

More
More
Web Desk 3 days ago
Keralam

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇടി, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

More
More