കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി; ബജറ്റ് പ്രസം​ഗത്തിൽ കേന്ദ്രത്തിന് വിമർശനം

ബജറ്റ് പ്രസം​ഗത്തിൽ കാർഷിക നിയമ ഭേദഗതിക്ക് വിമർശനം. കർഷകരുടെ സമരം ഐതിഹാസികമെന്ന് ധനമന്ത്രി തോമസ് ഐസക്. കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കിഫ്ബിയെ ത‍കർക്കാൻ ​ഗൂഢാലോചന നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

കിഫ്ബിയെ തക‍ർക്കാൻ ഫിനാൻസ് റിപ്പോർട്ടിലൂടെയാണ് ശ്രമം നടക്കുന്നത്. സംസ്ഥാനത്തിൻ്റെ ഭാ​ഗം കേൾക്കാതെ സിഎജി കിഫ്ബിയെ വിമർശിച്ചു. കിഫ്‌ബിയെക്കുറിച്ചുള്ള റിപ്പോർട്ട്‌ സഭയിൽ വെക്കും മുൻപേ വിമർശനം ആവർത്തിച്ചു. ട്രഷറി സേവിം​ഗ്സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ആഗോള ഉത്പാദനം തന്നെ ഇടിഞ്ഞ് പോവുകയാണ്. കേന്ദ്രസർക്കാരിന്‍റെ ഉത്തേജക പാക്കേജിന് ബജറ്റിൽ നിന്ന് അധികച്ചെലവ് ദേശീയ വരുമാനത്തിന്‍റെ രണ്ട് ശതമാനത്തോളമേ വരൂ. കേന്ദ്രം കേരളത്തോട് വിവേചനാത്മകമായ രീതിയിലാണ് ഇടപെടുന്നത്. സംസ്ഥാനങ്ങളുടെ വരുമാനം ഇടിഞ്ഞ നിലയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം ഇപ്പോഴും വച്ചുവൈകിക്കുകയാണ്. അതിനിടയിലും ജനക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുള്ള ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുന്നു എന്നത് ഈ സര്‍ക്കാറിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണെന്നും തോമസ്‌ ഐസക് അവകാശപ്പെട്ടു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More