കൊവിഡ്‌ പ്രഹരത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ്‌ ഐസക്കിന്റെ അവസാനത്തെ ബജറ്റ്

തിരുവനന്തപുരം: കൊവിഡ്‌ പ്രഹരത്തെ മറികടക്കാന്‍ അവതരണത്തില്‍ റെക്കോര്‍ഡ്‌ സൃഷ്ടിച്ച് ധനമന്ത്രി തോമസ്‌ ഐസക്ക് തന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് എന്ന റെക്കോര്‍ഡോടുകൂടിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ അഞ്ചാമത്തേതും അവസാനത്തേതു ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്. മൂന്നു മണിക്കൂറും പതിനെട്ട് മിനുട്ടു (3.18)മെടുത്താണ് ഇത്തവണ ധനമന്ത്രി തോമസ്‌ ഐസക് ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും സമയ ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇത്. 2013 ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റായിരുന്നു ഇതുവരെ ഏറ്റവും സമയ ദൈര്‍ഘ്യമേറിയ ബജറ്റ്. അത് രണ്ടു മണിക്കൂര്‍ അമ്പത്തെട്ട് (2.58) മിനിട്ടായിരുന്നു. 2021ലെ ബജറ്റവതരണത്തോടെ കെ.എം. മാണിയുടെ സമയ ദൈര്‍ഘ്യ റെക്കോര്‍ഡിനെ പഴങ്കഥയാക്കിയിരിക്കുകയാണ്  ധനമന്ത്രി തോമസ്‌ ഐസക്ക്.

അടിക്കടി ഉണ്ടായ പ്രകൃതി ദുരന്തങ്ങളെയും കൊവിഡ്‌ മഹാമാരിയെയും മറികടന്നുകൊണ്ട്‌ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രത കാത്തത് തന്റെ സര്‍ക്കാരിന്റെ ദീര്‍ഘ ദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് എന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ തിരിച്ചുവരവാണ് കേരള സമ്പദ്ഘടനയിലുണ്ടാകുന്നത്. ഇതിനെ ശക്തിപ്പെടുത്താനും കോവിഡാനന്തര കേരളത്തിനു വഴിയൊരുക്കാനുമായിരിക്കും ഈ വർഷത്തെ ബഡ്ജറ്റ് ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലു വർഷത്തെ ശരാശരിയെടുത്താൻ ജി. ഡി. പി വളർച്ച 5.9 ശതമാനമാണ്. എന്നാൽ അതിനു മുമ്പുള്ള അഞ്ചു വർഷത്തെ ശരാശരി 4.9 ശതമാനമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ രാജ്യവും സംസ്ഥാനവും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയായിരുന്നു. കോവിഡിനു മുമ്പ് തന്നെ രാജ്യത്തെ ജി. ഡി. പി വളർച്ച 6.12ൽ നിന്ന് 4.18 ശതമാനമായും കേരളത്തിന്റേത് 6.49 ശതമാനത്തിൽ നിന്ന് 3.45 ആയും താഴ്ന്നിരുന്നു. എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാന ആഭ്യന്തര വരുമാനം 8.22 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം 1.56 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ടായി. നടപ്പുവിലയിൽ കണക്കാക്കിയാൽ 2019-20നെ അപേക്ഷിച്ച് 3.8 ശതമാനം സംസ്ഥാന വരുമാനം ചുരുങ്ങുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണിൽ നിന്നുള്ള കേരളത്തിന്റെ എക്സിറ്റ് സ്ട്രാറ്റജിയാണ് മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടി. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലായിത്തുടങ്ങി. സുഭിക്ഷ കേരളം നടപ്പായി. കാർഷികേതര മേഖലയിൽ 50000 തൊഴിൽ നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും അത് ഒരുലക്ഷം കവിഞ്ഞു. കിഫ്ബി ധനസഹായത്തോടെയുള്ള പശ്ചാത്തല നിക്ഷേപം ഉത്തേജക പാക്കേജായി മാറി. ഈ കാളയളവിൽ കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ താഴ്ന്നതായിരുന്നു.

കൊവിഡ് കാലത്ത് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും മെച്ചപ്പെട്ട ചികിത്‌സ നൽകുന്നതിലും കേരളം മികച്ച ഇടപെടൽ നടത്തി. ഇതിന്റെ ഫലമായാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കെന്ന നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞത്. 2018ലെയും 2019ലെയും പ്രളയം കേരളത്തിന്റെ തകർച്ച കൂടുതൽ രൂക്ഷമാക്കി. കാർഷിക മേഖലയിൽ 6.62 ശതമാനം ഉത്പാദനം കുറഞ്ഞു. ഇതിനിടയിലും 2019-20ൽ പച്ചക്കറി ഉത്പാദനത്തിൽ വർദ്ധനയുണ്ടായി. ഗൾഫിൽ നിന്നുള്ള തിരിച്ചുവരവും കേരളത്തെ പ്രതികൂലമായി ബാധിച്ചു. ത്രിതീയ മേഖലയിലെ വളർച്ച 7.78ൽ നിന്ന് 4.09 ആയി കുറഞ്ഞതിന് കാരണമിതാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവിധ വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാനത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും കൈവരിക്കാന്‍ കഴിയാത്ത വിധത്തില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാരാണ് കേരളത്തിലെതെന്നും ധനമന്ത്രി പറഞ്ഞു.  സംസ്ഥാനം എത്ര തുകയാണോ വായ്പയെടുക്കുന്നത് അതിനേക്കാള്‍ കൂടിയ നിലയിലാണ് വികസന പ്രവര്‍ത്തനഗല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ വായ്പയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വായ്പയെടുക്കാനുള്ള ശേഷി സംസ്ഥാനത്തിന് ന്വര്‍ദ്ധിക്കകയാണ് ചെയ്യ്തിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കവിതയുടെ മേമ്പൊടി ചേര്‍ക്കുക എന്ന ധനമന്ത്രിമാരുടെ പതിവുശൈലി ഇത്തവണയും  ഡോ. തോമസ് ഐസക് തെറ്റിച്ചില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെത്തന്നെ തലമുതിര്‍ന്ന കവികള്‍ക്ക് പകരം പുതുകവികളെ ഉദ്ധരിക്കുക എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കും തോഴിലവസരങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും കൃഷി സംരക്ഷണ പ്രഖ്യാപനങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടാണ് ബജറ്റ് അവതരണം നടന്നത്. പൊതുവില്‍ ബജറ്റ് ജനകീയ ബജറ്റ് എന്നാ നിലയിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത് യാഥാര്‍ഥൃ ബോധാമില്ലാത്ത, പ്രഖ്യാപനങ്ങള്‍ നടത്തി, കയ്യടി വാങ്ങാനുള്ള ധനമന്ത്രിയുടെ തന്ത്രം എന്ന നിലയിലാണ് വിമര്‍ശകര്‍ വിലയിരുത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 7 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 8 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 9 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More