കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ദിനം മൂന്ന് ലക്ഷം പേർക്ക് വാക്സിൻ

രാജ്യത്ത്  കൊവിഡ്‌ വാക്സിന്‍ വിതരണം ആരംഭിച്ചു. വാക്സിൻ വിതരണത്തിന്റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോ​ദി നിർവഹിച്ചു. വീഡിയോ കോൺഫറന്‍സ്  വഴിയാണ് പ്രധാനമന്ത്രി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തത്. ഉ​ദ്ഘാടന ശേഷം പ്രധാനമന്ത്രി ആരോ​ഗ്യ പ്രവർത്തകരുമായി സംവദിച്ചു. പൊതുജനങ്ങൾക്ക് വാക്സിനേഷൻ റജിസ്ട്രേഷനായുള്ള മൊബൈൽ ആപ്പ് കോവിൻ പ്രധാനമന്ത്രി പുറത്തിറക്കി. കേന്ദ്ര ആരോ​ഗ്യമന്ത്രി  ഡോ. ഹർഷവർദ്ദൻ എയിംസിലെത്തി കുത്തിവെപ്പുകൾക്ക് നേതൃത്വം നൽകി. നീതി ആയോ​ഗിലെ വികെ പോൾ ഡൽഹി എയിംസിൽ ആദ്യ കുത്തിവെപ്പ് സ്വീകരിച്ചു. ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചവർ 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കണം.

ജനുവരി 30 നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. രോ​ഗം റിപ്പോർട്ട് ചെയ്ത് ഏകദേശം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് രാജ്യം വാക്സിനേഷൻ നടപടികളിലേക്ക് കടന്നത് കൊവിഡ് വാക്സിനേഷൻ പൂർണമായും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.  ആദ്യഘട്ടത്തില്‍ മൂന്നു കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍ക്കാണ്  മുതൽ വാക്സിൻ നൽകുന്നത്. രാജ്യത്ത് 3006 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷം പേർക്കാണ് ആദ്യ ദിനം വാക്സിൻ നൽകുക.  സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത്‌ ബയോടെക് എന്നിവർ നിർമിച്ച വാക്സിനുകളാണ് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയത്. 

 13300 പേരാണ് ആദ്യ ദിനം കേരളത്തിൽ വാക്സിൻ സ്വീകരിക്കുക. തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടൻ ഡോ. റംലാ ബീവി ആദ്യ വാക്സിൻ സ്വീകരിച്ചു.  തിരുവനന്തപുരം ജില്ലയിൽ 11 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജീകരിച്ചിരിക്കുന്നത്.  കേരളത്തിൽ ആകെ 133 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉള്ളത്. ആരോ​ഗ്യമന്ത്രി കെകെ ഷൈലജ കണ്ണൂരിലെ വാക്സിൻ കേന്ദ്രത്തിലെത്തി നടപടികൾക്ക് നേതൃത്വം നൽകി. തുടർന്ന് മന്ത്രി ജില്ലകളിലെ മറ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും.  വിതരണത്തിനായി കേരളത്തിൽ ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർ​ഗം കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും രണ്ട് ദിവസം മുമ്പ് എത്തിച്ചിരുന്നു. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും, 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും, തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More