അരങ്ങേറ്റ ബൗളർമാർ തകർത്തു ആദ്യ ഇന്നിം​ഗ്സിൽ ഓസീസ് 369 ന് പുറത്ത്

ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 369 റൺസിന് പുറത്ത്. രണ്ടാം ദിവസം അഞ്ച് വിക്കറ്റിന് 274 എന്ന നിലയിൽ ബാറ്റിം​ഗ് പുനരാരംഭിച്ച ഓസീസിന് അധിക നേരം പിടിച്ചു നിൽക്കാനായില്ല. 50 റൺസെടുത്ത പെയിനാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ കാമറോൺ  ​ഗ്രീനും തൊട്ടുപിന്നാലെ പുറത്തായി.  315 റൺസ് എടുക്കുന്നതിനിടെ എട്ടാം വിക്കറ്റും നഷ്മായി.  വാഷിം​ഗ്ടൺ സുന്ദറിനും ശാർദുൽ ഠാക്കൂറിനുമായിരുന്നു വിക്കറ്റ്. 

9 ആം വിക്കറ്റിൽ സ്റ്റാർക്കും നാഥൻ ലിയോണും പിടിച്ചു നിൽക്കാൻ ശ്രമം നടത്തി. സ്കോർ 354 ൽ നിൽക്കെ 24 റൺസെടുത്ത നാഥൻ ലിയോണെ സുന്ദർ ക്ലീൻ ബൗൾഡാക്കി.  പത്താമനായി ഹേസൽവുഡ് പുറത്താകുമ്പോൾ ഓസീസ് സ്കോർ 369 റൺസായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ശാർദുൽ ഠാക്കൂറും നടരാജനും വാഷിം​ഗ്ടൺ സുന്ദറും മൂന്നു വിക്കറ്റ് വീതം എടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 7 റൺസെടുത്ത ശുഭ്മാൻ ​ഗില്ലാണ് ആദ്യം പുറത്തായത്. 44 റൺസെടുത്ത രോഹിത് ശർമ്മയെ നാഥൻ ലിയോൺ പുറത്താക്കി. വെളിച്ചക്കുറവു മൂലം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ  രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. 49 പന്തിൽ നിന്ന് 8 റൺസോടെ ചേതേശ്വർ പുജാരയും 2 റൺസുമായി ക്യാപ്റ്റൻ അജിങ്ക്യ രാഹാനെയുമാണ് ക്രീസിൽ.

Contact the author

Sports Desk

Recent Posts

Sports Desk 2 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 1 month ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 1 month ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More