മലബാര്‍ എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം; ആളപായമില്ല

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തം. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്. സംഭവത്തെകുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. അരമണിക്കൂറിനകം തീയണക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമെന്ന് ദൃസ്സാക്ഷികള്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. വൈകാതെ അഗ്നിശമന സേന സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More